NEWS15/05/2024

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

Rahim Panavoor
പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം  മങ്കൊമ്പ് ഗോപാലകൃഷ്ണന് ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ സമര്‍പ്പിക്കുന്നു. 
തിരുവനന്തപുരം : കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ്  കള്‍ച്ചറല്‍  ഹെറിറ്റേജ് ട്രസ്റ്റ് - പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം കവിയും ഗാനരചയിതാവും  തിരക്കഥാകൃത്തുമായ മങ്കൊമ്പ്  ഗോപാലകൃഷ്ണന്സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍  പ്രേംകുമാര്‍ സമര്‍പ്പിച്ചു. സ്മൃതിസന്ധ്യയുടെ ഉദ്ഘാടനവും പ്രേകുമാര്‍ നിര്‍വഹിച്ചു.കലാനിധി  ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍ അധ്യക്ഷയായിരുന്നു.ഗാനാലാപന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം, കാവ്യശ്രേഷ്ഠ പുരസ്‌കാര വിതരണം,കലാനിധി നൃത്ത സംഗീതസഭ (പ്രതിമാസ കലാസംഗമം ) യുടെ ഉദ്ഘാടനം എന്നിവയും നടന്നു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂര്‍, ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ്ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല, സംഗീത ഗവേഷകന്‍ രവി മേനോന്‍, ചലച്ചിത്ര സംവിധായകന്‍  ആലപ്പി അഷറഫ്, നിര്‍മാതാവ് ഭാവചിത്ര ജയകുമാര്‍, കാര്യവട്ടം  ശ്രീകണ്ഠന്‍ നായര്‍,  മുക്കംപാലമൂട്  രാധാകൃഷ്ണന്‍, പ്രൊഫ. കെ. ജെ. രമാഭായി, കാര്‍ത്തികേയന്‍ നായര്‍,ലത രവി, റഹിം പനവൂര്‍, ഡോ. വാഴമുട്ടം ചന്ദ്രബാബു, സുരേഷ് ഒഡേസ, കെ. പി. ഹരികുമാര്‍, ഗോപന്‍ ശാസ്തമംഗലം, പ്രദീപ് തൃപ്പരപ്പ്, അനഘ എസ്. നായര്‍, അലി ഫാത്തിമ, സാവന്‍ ഗിരീഷ്  തുടങ്ങിയവര്‍ സംസാരിച്ചു.  മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ രചിച്ച ഗാനങ്ങള്‍  കലാനിധി പ്രതിഭകള്‍ അവതരിപ്പിച്ചു.

Views: 324
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024