HEALTH13/02/2019

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് വെള്ളിയാഴ്ച തുടക്കം

ayyo news service
തിരുവനന്തപുരം: ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്തുക, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് ഫെബ്രുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കും. കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 16ന് ഗവര്‍ണര്‍ പി. സദാശിവവും സമാപന സമ്മേളനം ഉദ്ഘാടനം 19ന്  ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വഹിക്കും. ചടങ്ങില്‍ ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. 

ആയൂര്‍വേദം, യോഗ, പ്രകൃതിചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാരീതികള്‍ ലോകത്തിന് പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും വേണ്ടിയാണ് ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ശാസ്ത്രസാങ്കേതിക വ്യാവസായിക മേഖലയിലെ പുതിയ കണ്ടെത്തലുകള്‍ ആയുഷ്‌മേഖലയില്‍ സ്വാംശീകരിക്കാനുള്ള അവസരവും ഒരുക്കും. രജിസ്റ്റര്‍ ചെയ്ത 2000 പ്രതിനിധികള്‍, വിദഗ്ദ്ധ ഗവേഷകര്‍, വ്യവസായ മേഖലയിലെ വിദഗ്ദ്ധര്‍, സര്‍ക്കാര്‍/സ്വയംഭരണ ഏജന്‍സികള്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും കോണ്‍ക്ലേവില്‍ പങ്കെടുക്കും.

ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പ്, കൃഷി തുടങ്ങിയ വകുപ്പുകളുടെയും നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സ്റ്റേറ്റ് മെഡിസിനിനല്‍പ്ലാന്റ് ബോര്‍ഡ്, ആരോഗ്യ സര്‍വ്വകലാശാല തുടങ്ങിയ ഏജന്‍സികളുടെയും പങ്കാളിത്തവും കോണ്‍ക്ലേവിലുണ്ട്. ആയുഷ് കോണ്‍ക്ലേവിന് മുന്നോടിയായ വിളംബര ഘോഷയാത്ര 14 ന് രാവിലെ 11 ന് ആയുര്‍വേദ കോളജില്‍ നിന്നാരംഭിക്കും.

സൂര്യകാന്തി എക്‌സ്‌പോ ഗ്രൗണ്ടില്‍ ഫെബ്രുവരി 15 ന് ആരംഭിച്ച് നാലു ദിവസം നീളുന്ന ആരോഗ്യ എക്‌സ്‌പോ ആയുഷ് കോണ്‍ക്ലേവിന്റെ പ്രധാന ആകര്‍ഷണമാണ്. 325 സ്റ്റാളുകളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ ആയുഷിലെ എല്ലാ വിഭാഗങ്ങളും പങ്കെടുക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും കേരളത്തിലെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.

16 മുതല്‍ 18 വരെ നിശാഗന്ധിയില്‍ വിവിധ കലാപരിപാടികള്‍ രാത്രി 9 മണിവരെ നടക്കും. 
Views: 1473
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024