NEWS16/05/2015

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് വധശിക്ഷ

ayyo news service

കയ്‌റോ:ഈജിപ്തിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കും 105 മുസ്!ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കും കോടതി വധശിക്ഷ  വിധിച്ചു . ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഈജിപ്തിലെ ആദ്ധ്യാത്മിക നേതാവ് 'ഗ്രാന്‍ഡ് മുഫ്തി'യാണ് എടുക്കേണ്ടത്. നേരത്തെ മുര്‍സിക്ക് 20 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. 2012 ഡിസംബറില്‍ പ്രസിഡന്റിന്റെ വസതിക്കു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതിനാണ് ഈജിപ്ത് കോടതി ശിക്ഷ വിധിച്ചത്. ഇതു കൂടാതെ മൂന്ന് കേസുകളും മുര്‍സിക്കെതിരെ ചുമത്തിയിട്ടുണ്ട്.

2013ലാണ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി സൈന്യം ഭരണം പിടിച്ചെടുത്തത്. ഇതിനെതിരെ മുര്‍സി അനൂകൂലികള്‍ രാജ്യമെങ്ങും വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയത്. കയ്‌റോയിലെ റാബിയ അദവിയ്യ ചത്വരത്തില്‍ കുത്തിയിരുപ്പു പ്രതിഷേധ പ്രകടനം നടത്തിയ 817 പേരാണ് പൊലീസ് വെടിവെപ്പില്‍ അന്ന് കൊല്ലപ്പെട്ടത്.


Views: 1245
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024