തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.മുരളീധരനുമായുണ്ടായ വാക്കുതര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിമാറിയതോടെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് അദ്ദേഹം കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനു കൈമാറി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കത്തില്‍ ആരോപിക്കുന്നു.