തിരുവനന്തപുരം: ചലച്ചിത്രനടി ശ്രീവിദ്യയുടെ സ്വത്ത് ദുരുപയോഗം ചെയ്‌തെന്ന കേസില്‍ നടനും മുന്‍ മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാര്‍ ജൂണ്‍ 19ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ലോകായുക്തയുടെ നിർദ്ദേശം. .പാലക്കാട് സ്വദേശി രവീന്ദ്രനാഥിന്റെ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.
കേസിലെ മുഖ്യസാക്ഷിയും ശ്രീവിദ്യയുടെ സഹോദരനുമായ എം.എല്‍.പി. ശങ്കരരാമനോട് നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ ലോകായുക്ത നേരത്തെ നിര്‍ദേശിച്ചിരുന്നു.
ലോകായുക്തയില്‍ ഹാജരായ ശങ്കരരാമന്‍ നടിയുടെ സ്വത്തുക്കള്‍ കെ.ബി.ഗണേഷ്‌കുമാര്‍ ദുരുപയോഗം ചെയ്തതായി മൊഴി നല്‍കി. ശങ്കരരാമന്റെ മൊഴി പരിഗണിച്ച ലോകായുക്തയാണ് ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ വേണ്ടി ഗണേഷ്‌കുമാറിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദശിച്ചത്.