NEWS21/10/2017

ഒഎൻവി കവിതളും പ്രവർത്തനങ്ങളും പ്രകൃതിനന്മയ്ക്കുവേണ്ടി: സുഗതകുമാരി

ayyo news service
തിരുവനന്തപുരം: പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം സ്വന്തം കവിതകളിലൂടെയും പ്രവര്‍ത്തന ങ്ങളിലൂടെയും എന്നും സമൂഹത്തെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്ന കവിയാണ് à´’.എന്‍.വി എന്ന് സുഗതകുമാരി പറഞ്ഞു. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെയും സാഹിത്യ അക്കാദമിയുടെയും ഭാരത് ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന à´’.എന്‍.വി സ്മൃതി ഭാരത് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി. നമ്മുടെ സ്വപ്നങ്ങളിലും നൊമ്പരങ്ങളിലും എന്നും ഒപ്പം നിന്ന മലയാളത്തിന്റെ പ്രിയകവിയായ à´’.എന്‍.വിയുടെ സ്മരണ പുതിയ തലമുറയ്ക്ക് ഏറ്റവും വലിയ പ്രചോദനമാണെന്നും സുഗതകുമാരി ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രൊഫ.വി.എന്‍ മുരളി, പ്രമോദ് പയ്യന്നൂര്‍, വി.സീതമ്മാള്‍, പിരപ്പന്‍കോട് മുരളി, പ്രൊഫ കെ.എന്‍ ഗംഗാധരന്‍,  പി.എന്‍ ബാലകൃഷ്ണന്‍ à´Žà´¨àµà´¨à´¿à´µà´°àµâ€ സംസാരിച്ചു. രാജീവ് à´’.എന്‍ വിയുംഅപര്‍ണ രാജീവും  à´•വിതകള്‍ അവതരിപ്പിച്ചു. 

തുടര്‍ന്ന് ഒ.എന്‍.വിയുടെ കവിത, ചലച്ചിത്ര ഗാനങ്ങള്‍, നാടക ഗാനങ്ങള്‍ എന്നിവയില്‍ സ്‌കൂള്‍, കോളേജ്, തലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മത്സരങ്ങള്‍ നടന്നു. ഇരുന്നിലേറെ പേര്‍ മത്സരത്തില്‍ പങ്കെടുത്തു.

à´’.എന്‍.വി സ്മൃതി 2017 രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ പത്തു മണിക്ക് à´’.എന്‍. വിയും പുരോഗമന സാഹിത്യവും എന്ന വിഷയത്തില്‍ പ്രമുഖ സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന സെമിനാര്‍ ഭാരത് ഭവനില്‍ നടക്കും. വൈകിട്ട് സമാപന സമ്മേളനം à´Žà´‚. à´Ž ബേബി ഉദ്ഘാടനം ചെയ്യും 

Views: 1739
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024