NEWS14/11/2017

അധ്യാപകരുടെ അവകാശം സംരക്ഷിക്കണം: സി. ദിവാകരന്‍

ayyo news service
തിരുവനന്തപുരം:അപാകതകള്‍ പരിഹരിച്ച് ഹയര്‍ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എകെഎസ്ടിയു നേതൃത്വത്തില്‍ അധ്യാപകര്‍ ഡയറക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഹയര്‍ സെക്കന്ററി അധ്യാപകരുടെ ജനാധിപത്യാവകാശം സംരക്ഷിച്ചു നല്‍കാന്‍ ഡയറക്ടറേറ്റ് തയ്യാറാകണമെന്ന് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് à´…à´‚à´—à´‚ സി. ദിവാകരന്‍ à´Žà´‚.എല്‍.à´Ž. അഭിപ്രായപ്പെട്ടു. നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരടു സ്ഥലംമാറ്റപട്ടികയെ സംബന്ധിച്ചുള്ള ആക്ഷേപം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് à´’.കെ. ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍, അജിത് പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. 
 
Views: 1762
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024