NEWS03/08/2018

പ്രവാസി നിവാസി പാര്‍ട്ടി ജില്ലാ സമ്മേളനം

ayyo news service
തിരുവനന്തപുരം: പ്രവാസി നിവാസി പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് (ആഗസ്റ്റ് 4 ശനി) നടക്കും. പാര്‍ട്ടിയുടെ യൂത്ത് വിംഗിലെ നൂറോളം പേര്‍ പങ്കെടുക്കുന്ന ബൈക്ക് റാലിയോടും വാദ്യമേളത്തോടും കൂടിയുള്ള സമ്മേളന സന്ദേശ റാലി ൈവകിട്ട് 4 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കും. സെക്രട്ടറിയേറ്റിന്റെ മുന്‍വശം കറങ്ങി റാലി പാളയം സെനറ്റ് ഹാളില്‍ പ്രവേശിക്കും. 5 മണിക്ക് സെനറ്റ് ഹാളില്‍ പൊതു സമ്മേളനം നടക്കും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വെള്ളായണി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഓട്ടോറിക്ഷ വിതരണം, കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ധനസഹായം വിതരണം എന്നിവ സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സലീം മാറ്റപ്പള്ളി, വൈസ് പ്രസിഡന്റ് ഗിരീഷ് പിള്ള, വര്‍ക്കിംഗ് പ്രസിഡന്റ് മോഹന്‍കുമാര്‍, സ്റ്റേറ്റ് സെക്രട്ടറിമാരായ അഖിലം മധു, ഉമ്മന്‍ പി.കെ., രാജന്‍ റാവുത്തര്‍, വനിതാ വിഭാഗം സെക്രട്ടറി ജയശ്രീ ഗോപാലകൃഷ്ണന്‍, ജെമിനി കമല്‍, ജയന്തി തമ്പി, ട്രഷറര്‍ പ്രേംചന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹാജ നിസാമുദ്ദീന്‍, വൈസ് പ്രസിഡന്റുമാരായ സുജീഷ്, ഷൈന്‍ രാജ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Views: 1689
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024