NEWS01/11/2018

എം. മുകുന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം

ayyo news service
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എം. മുകുന്ദന്.  സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.  മലയാള ഭാഷയുടെ പിതാവും മലയാള സാഹിത്യത്തിന്റെ പരമാചാര്യനും പണ്ഡിതനുമായ മഹാകവി തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ പേരില്‍ സാംസ്‌കാരിക വകുപ്പ് നല്‍കി വരുന്നതാണ്  പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.   പുരസ്‌കാരം നിര്‍ണ്ണയിച്ചത് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ചെയര്‍മാനും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍, സാഹിത്യകാരന്മാരായ ഡോ. ജി. ബാലമോഹന്‍ തമ്പി, ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ്.

മലയാള സാഹിത്യത്തില്‍ ആധുനികതാ പ്രസ്ഥാനത്തിന് ആരംഭം കുറിച്ച സാഹിത്യകാരന്മാരില്‍ പ്രധാനിയാണ് എം. മുകുന്ദന്‍. മലയാള സാഹിത്യത്തിലെ ആധുനിക രചനാശാഖയില്‍ ഏറെ മുന്നിലാണ് എം. മുകുന്ദന്റെ സ്ഥാനമെന്ന് മന്ത്രി പറഞ്ഞു.



Views: 1318
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024