ആള്‍ കേരള ഗള്‍ഫ് റിട്ടേണീസ് ആന്റ് പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്
പേരൂര്‍ക്കട ബഷീര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുന്നു.
തിരുവനന്തപുരം: ആള്‍ കേരള ഗള്‍ഫ് റിട്ടേണീസ് ആന്റ് പ്രവാസി ഫെഡറേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികളെക്കൂടി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്കും പെന്‍ഷന്‍ അനുവദിക്കുക, പാര്‍പ്പിടം ഇല്ലാത്ത പ്രവാസികള്‍ക്ക് പ്രവാസി ഗ്രാമം നടപ്പിലാക്കി അവ നിര്‍മ്മിച്ച് നല്‍കുക, പ്രവാസികളുടെ ആശാകേന്ദ്രമായ നോര്‍ക്ക റൂട്ട്‌സില്‍ യോഗ്യരായ പ്രവാസികളെ നിയമിക്കുക, പ്രവാസികള്‍ക്ക് നല്‍കി വരുന്ന സാന്ത്വന സഹായം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുക, സ്വയം തൊഴിലിന് നോര്‍ക്ക വഴി നല്‍കുന്ന വായ്പയ്ക്ക് ബാങ്കുകളെ സമീപിക്കുമ്പോഴുണ്ടാകുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങി പത്തൊന്‍പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്
ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട ബഷീര്‍, ജനറല്‍ സെക്രട്ടറി ഗുരുപ്രസാദ്, ട്രഷറര്‍ മുഹമ്മദ് കുഞ്ഞ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ റഹിം, ജലജകുമാരി, ജോയിന്റ് സെക്രട്ടറി ബെബിന്‍ സാം, സിയാന മുഹമ്മദ് എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു. ആവശ്യങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി എറെ താല്പര്യത്തോടെ പറഞ്ഞെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട ബഷീറും ജനറല്‍ സെക്രട്ടറി ഗുരുപ്രസാദും അറിയിച്ചു.