NEWS21/06/2022

'കെ. ജയകുമാര്‍ കവിത ഹൃദയം തൊട്ടെഴുതുമ്പോള്‍' പ്രിവ്യൂ ഷോ വ്യാഴാഴ്ച

Rahim Panavoor
തിരുവനന്തപുരം: കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറുമായ  കെ.ജയകുമാറിന്റെ  കലാ, സാഹിത്യ ജീവിതം ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'കെ. ജയകുമാര്‍ കവിത ഹൃദയം തൊട്ടെഴുതുമ്പോള്‍'എന്ന ഡോക്യുമെന്ററി ചലച്ചിത്രത്തിന്റെ പ്രിവ്യൂ ഷോ  ജൂണ്‍ 23  വ്യാഴാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ നടക്കും.
  
ആര്‍.വി. à´Žà´‚. ക്രിയേഷന്‍സിന്റെ  ബാനറില്‍ ആര്‍.വിജയന്‍  മുരുക്കുംപുഴ നിര്‍മിച്ച  ഡോക്യുമെന്ററി എന്‍. എന്‍. ബൈജു ആണ്  സംവിധാനം ചെയ്തത്. പ്രൊഫ. à´Ž.ജി.ഒലീനയുടേതാണ് à´°à´šà´¨.
  
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങിന്റെ  ഉദ്ഘാടനവും സിഡി പ്രകാശനവും നിര്‍വഹിക്കും. കവിയും ഗാനരചയിതാവുമായ  പ്രഭാവര്‍മ സിഡി ഏറ്റുവാങ്ങും. കെപിസിസി വൈസ്  പ്രസിഡന്റ് അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ്, തൃശ്ശൂര്‍ റേഞ്ച്  ജയില്‍ à´¡à´¿ ഐ ജി അജയകുമാര്‍ പുരുഷോത്തമന്‍, ചലച്ചിത്ര സംവിധായകന്‍ അര്‍ജുന്‍ ബിനു, പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ്, റഹിം പനവൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രവേശനം സൗജന്യമാണ്.
     
എഴുത്തുകാരി പ്രൊഫ.à´Ž. ജി. ഒലീനയും ചലച്ചിത്ര താരം ഗാത്രി വിജയി യുമാണ് ഡോക്യുമെന്ററിയുടെ മുഖ്യ അവതാരകര്‍. കെ.ജയകുമാറിന്റെ കവിതകളെ പ്രഭാവര്‍മയും  ചിത്രകലയെ  രാജേഷ് ചിറപ്പാടും പരിചയപ്പെടുത്തുന്നു.

ഛായാഗ്രഹണം: ബിനു ജോര്‍ജ്.ടൈറ്റില്‍ ഗാനരചന : à´¡à´¿. ബി. അജിത്ത്. സംഗീതം, ആലാപനം:കെ. സി. à´°à´®. എഡിറ്റിംഗ് : ജീവന്‍ ചാക്ക. മേക്കപ്പ് : ബിനു എസ്. കേശവ്.   അസോസിയേറ്റ് ഡയറക്ടര്‍ : ഗാത്രി  വിജയ്. പി ആര്‍ à´’ : റഹിം പനവൂര്‍, അയ്മനം സാജന്‍.
Views: 1082
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024