NEWS15/03/2012

ഓര്‍മയായത് മലയാള സിനിമയുടെ ദൃശ്യഭാഷ മാറ്റിയെഴുതിയ അതുല്യപ്രതിഭ

മലയാള സിനിമയുടെ ദൃശ്യഭാഷ മാറ്റിയെഴുതിയ അതുല്യപ്രതിഭയായിരുന്നു എ വിന്‍സന്റ്.നാടകത്തിന്റെ ദൃശ്യവിന്യാസങ്ങളില്‍ കുടുങ്ങിക്കിടന്ന മലയാള സിനിമക്ക് നീലക്കുയിലിലൂടെ സിനിമയുടേതായ ഭാഷ നല്‍കിയത് വിന്‍സന്റെന്ന ഛായാഗ്രാഹകന്റെ പ്രതിഭാ മികവായിരുന്നു.
 
ഛായാഗ്രഹണ രംഗത്ത് നിന്ന് സംവിധായകനിലേക്കെത്തിയ എ വിന്‍സന്റ്. 1953 ല്‍ ചാന്ദി റാണിയെന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് വിന്‍സന്റ് സിനിമാരംഗത്തേക്ക് എത്തുന്നത്. ക്ലാസിക്കുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരുപിടി ചിത്രങ്ങള്‍ വിന്‍സന്റിലെ സംവിധായകന്‍ മലയാളത്തിന് നല്‍കി.
 
ബഷീറിന്റെ നീലവെളിച്ചം ഭാര്‍ഗവീനിലയമാക്കിയായിരുന്നു സംവിധാനരംഗത്തെത്തിയത്. പിന്നീട് മുറപ്പെണ്ണ് , നഗരമേ നന്ദി, അസുരവിത്ത്, നിഴലാട്ടം, ചെണ്ട, ധര്‍മ്മയുദ്ധം എന്നിങ്ങനെ മികച്ച ചിത്രങ്ങള്‍. നിത്യഹരിതനായകനായിരുന്ന പ്രേംനസീറിന് ആദ്യമായി വില്ലന്‍വേഷം നല്‍കിയതും വിന്‍സന്റായിരുന്നു. തമിഴില്‍ ശ്രീധറിനൊപ്പം കല്യാണപ്പരിശ്, നെഞ്ചം മറപ്പതില്ലൈയ് എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. സ്റ്റുഡിയോകള്‍ക്കുള്ളില്‍ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്ന കാലത്ത് ലൈറ്റിംഗിലും ഫ്രെയിമുകളിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ചാണ് വിന്‍സന്റ് ശ്രദ്ധേയനായത്.

Views: 1233
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024