ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി തോമറിനു പിന്നാലെ മറ്റൊരു വിവാദം കൂടി. എം.എല്‍.എ.യും മുന്‍ നിയമ മന്ത്രിയുമായ സോംനാഥ് ഭാരതിക്കെതിരെ ഭാര്യ ഡല്‍ഹി വനിതാ കമ്മീഷനും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.
തന്നെയും മക്കളെയും 2010 മുതല്‍ സോംനാഥ് ഭാരതി പീഡിപ്പിച്ചുവരികയാണെന്ന് ഭാര്യ ലിപിക മിത്ര പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന്, സോംനാഥ് ഭാരതിയോട് ഈമാസം 26ന് മറുപടി നല്‍കാന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
മാളവ്യനഗര്‍ മണ്ഡലത്തിലെ എം.എല്‍.എ.യായ സോംനാഥ് ഭാരതി. കഴിഞ്ഞ എ.എ.പി. സര്‍ക്കാറിന്റെ കാലത്ത് നിയമമന്ത്രിയായായിരുന്നു. ജില്ലാ ജഡ്ജിമാരുടെ യോഗം വിളിച്ചതും ആഫ്രിക്കന്‍ യുവതികള്‍ താമസിക്കുന്ന സ്ഥലത്ത് രാത്രി റെയ്ഡിന് പോയതും അന്ന് വൻ വിവാദമായിരുന്നു.