ന്യൂഡൽഹി∙ ലളിത് മോദിക്ക് യാത്രാ രേഖകൾ ശരിയാക്കുന്നതിന് സഹായം ചെയ്തെന്ന് ആരോപണ വിധേയയായ ബിജെപി രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെക്ക് വിലക്ക്. മാധ്യമങ്ങൾക്കു മുന്നിൽ പ്രസ്താവന നടത്തുന്നതിനാണ് പാർട്ടി അധ്യക്ഷൻ അമിത് ഷാ യുടെ വിലക്ക് .
വസുന്ധരാ രാജെയ്ക്ക് എതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയതിനുശേഷം മാത്രം പ്രസ്താവനകൾ നടത്തിയാൽ മതിയെന്നാണ് പറഞ്ഞിരിക്കുന്നത്.
2011ൽ ബ്രിട്ടനിലേക്കു കുടിയേറാനുള്ള ലളിത് മോദിയുടെ അപേക്ഷയിൽ സാക്ഷിയായതു വസുന്ധര രാജെയാണെന്നു തെളിയിക്കുന്ന രേഖകൾ മോദിയുടെ സഹായികൾ പരസ്യയിമാക്കിരുന്നു.