NEWS20/06/2015

അപകടരഹിതമായ കേരളം ലക്ഷ്യം : രമേശ് ചെന്നിത്തല

ayyo news service

തിരുവനന്തപുരം:റോഡപകടങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തെ അപകടരഹിതമായ സംസ്ഥാനമാക്കിമാറ്റുകയാണ് ലക്ഷ്യമെന്നും, റോഡപകടങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം അപകടത്തില്‍പ്പെട്ട ആളിനെ രക്ഷപ്പെടുത്തുന്നത് സംബന്ധിച്ച് ജനങ്ങളെയും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ബോധവത്ക്കരിക്കേണ്ടതുണ്ടെന്നും   ആഭ്യന്തരമന്ത്രി à´°à´®àµ‡à´¶àµ ചെന്നിത്തല പറഞ്ഞു.  സ്‌മൈല്‍ പദ്ധതി  യുടെ സംസ്ഥാനതല ഉദ്ഘാടനം പോലീസ് ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ശുഭയാത്ര എന്ന പേരില്‍ ബോധവത്ക്കരണപരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച് ജൂണ്‍ 24 ന് ആരോഗ്യം, പി.ഡബ്ല്യു.à´¡à´¿, തുടങ്ങിയ വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ച് ഒരു യോഗം വിളിച്ചു ചേര്ക്കും . കൊച്ചിന്‍ റിഫൈനറി സ്‌പോണ്‍സര്‍ ചെയ്യുന്ന 19 പോലീസ് ആംബുലന്‍സുകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായി വിന്യസിക്കും എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി à´Ÿà´¿.പി.സെന്‍കുമാര്‍ ചടങ്ങില്‍അദ്ധ്യക്ഷത വഹിച്ചു  

ഇന്റലിജന്‍സ് എ.ഡി.ജി.പി. എ.ഹേമചന്ദ്രന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എസ്.ജയശങ്കര്‍, എഡി.ജി.പി.മാരായ അരുണ്‍കുമാര്‍ സിന്‍ഹ, എ.ഹേമചന്ദ്രന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ശ്രീകുമാരി, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.രമേഷ് റായ്‌റു, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

Views: 1920
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024