NEWS27/06/2015

കഥയുടെ രാജവീഥികള്‍ സെമിനാറിന് പ്രതിഭാ റായ് തിരിതെളിച്ചു

ayyo news service
തിരുവനന്തപുരം:കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ സംഘടിപ്പിച്ച കഥയുടെ രാജവീഥികള്‍ ഏകദിന സെമിനാർ ജ്ഞാനപീഠം ജേതാവ് പ്രമുഖ ഒറിയ സാഹിത്യകാരി പ്രതിഭാ റായ് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. മലയാളം ശ്രേഷ്ഠഭാഷാ പദവി നേടിയതില്‍ കേരള ജനതയെ അവര്‍ അഭിനന്ദിച്ചു. എല്ലാ ഭാഷകളോടും തുറന്ന സമീപനമാണ് കേരളം പുലര്‍ത്തുന്നത്. എല്ലാ സാഹിത്യകൃതികളും പറയുന്നത് ശാന്തിയുടെയും ഐക്യത്തിന്റെയും കഥകളാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ  അവര്‍ പറഞ്ഞു.

വൈജ്ഞാനിക സാഹിത്യരംഗത്തും വിവരസാങ്കേതികവിദ്യാ മേഖലയിലും മലയാള ഭാഷയെ ശക്തമാക്കാന്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും  മലയാളം ഒന്നാം ഭാഷയാക്കാനും കോടതി ഭാഷയാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. . അധ്യക്ഷ പ്രസംഗത്തിൽ  സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.. 

ഇന്നത്തെ സാഹിത്യ സൃഷ്ടികൾക്ക് ആഴവും,പരപ്പും ഒഴുക്കും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുഖ്യ പ്രഭാഷണത്തിൽ സുഗതകുമാരി അഭിപ്രായപ്പെട്ടു.സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്,അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ,  വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, റോസ്‌കോട്ട് കൃഷ്ണപിള്ള എന്നിവരും പ്രസംഗിച്ചു.

തുടര്‍ന്ന്  സി.വി.രാമന്‍പിള്ള, പി.കേശവദേവ്, കെ.സരസ്വതി അമ്മ, കെ.സുരേന്ദ്രന്‍, ജി.വിവേകാനന്ദന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എന്‍.മോഹനന്‍ എന്നീ എഴുത്തുകാരെക്കുറിച്ച് കുര്യാസ് കുമ്പളക്കുഴി,ജോർജ് ഓണക്കൂര്, സി എസ് ചന്ദ്രിക, എം രാജീവ് കുമാര്, ഡി ബെഞ്ചമിൻ,പെരുമ്പടവം ശ്രീധരൻ ത്ടങ്ങിയർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.  ചന്ദ്രമതി, ജോണ് സാമുവൽ എന്നിവർ സെമിനാര് നിയന്ത്രിച്ചു. ശേഷം എസ് രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഹരിപഞ്ചാനൻ  നാടകം അരങ്ങേറി. 
Views: 1288
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024