വേങ്ങര:സ്‌കൂള്‍വിട്ട് മടങ്ങവേ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. ഊരകം കൊടലിക്കുണ്ട് തോട്ടശ്ശേരി ഇസ്മായിലിന്റെ മകള്‍ മുഹ്‌സിന (എട്ട്) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു മരണം. കൊടലിക്കുണ്ട് ജി.എല്‍.പി സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹ്‌സിന.
കഴിഞ്ഞമാസം 18ന് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍വെച്ച് തെരുവുനായ കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മുഹ്‌സിന കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാലുദിവസംമുമ്പാണ് ചികിത്സകഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞദിവസം കനത്ത പനിയും പേ വിഷബാധയുടെ ലക്ഷണങ്ങളും കണ്ടതിനെത്തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.