NEWS02/08/2015

പഞ്ചാബില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികൾ

ayyo news service
ലുധിയാന: പഞ്ചാബില്‍ വീണ്ടും ശക്തമായ ഭീകരാക്രമണമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. സ്വാതന്ത്ര്യദിനത്തിന് മുമ്പ് ആക്രമണം നടത്താന്‍ പാകിസ്താന്‍ കേന്ദ്രമായ ബബര്‍ ഖലാസ, ലഷ്‌കര്‍ ഇ തയിബ എന്നീ സംഘടനകള്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞയാഴ്ചയാണ് രാജ്യത്തെ 12 മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തി പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പഞ്ചാബിലെ ദിനാനഗര്‍ പോലീസ് സ്‌റ്റേഷന്‍, ഒരു ബസ്, ജനകീയ ആരോഗ്യകേന്ദ്രം എന്നിവയ്ക്കുനേരേയായിരുന്നു ഭീകരാക്രണമുണ്ടായത്. പട്ടാളവേഷത്തിലെത്തിയ മൂന്ന് ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ ജില്ലാപോലീസ് മേധാവിയുള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരരേയും സുരക്ഷാസേന വധിച്ചു.

 

Views: 1633
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024