NEWS11/04/2015

ജിജ്ഞാസ ദേശീയ സെമിനാറിന് തിരി തെളിഞ്ഞു

ayyo news service

തിരു:ജിജ്ഞാസ ദേശീയ ആയുര്‍വേദ സെമിനാറിന് തിരി തെളിഞ്ഞു. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യ  കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ജെ പി നദ്ദ വിളക്കു തെളിച്ചു സെമിനാര് ഉദ്ഘാടനം ചെയിതു. ഒര്‍ഗനിസിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ:ശങ്കരന്‍ കുട്ടി അധ്യക്ഷനായിരുന്നു. à´Ž ബി വി പി യുടെ നാഷണല്‍ ജോയിന്റ് ഒര്‍ഗനസിങ്ങ് സെക്രട്ടറി കെ എന്‍ രഘുനന്ദനെ ചടങ്ങില്‍ ആദരിച്ചു.  ജിജ്ഞാസ 2015 ജനറല്‍ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന്‍ സ്വാഗതവും, à´Ÿà´¿ ജെ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. 12 വരെയാണ് സെമിനാര്‍. 

 

എട്ടിന് വൈകുന്നേരം ജിജ്ഞാസയുടെ ഭാഗമായ ഹെൽത്ത് എക്‌സ്‌പോയുടെ  ഉദ്ഘാടനം കനകകുന്നില്‍ സംസ്ഥാന ടൂറിസം മന്ത്രി à´Ž പി അനില്‍കുമാര്‍ നിര്‍വഹിച്ചിരുന്നു. 15 നു പ്രദര്‍ശനം അവസാനിക്കും. വിവിധ ആയുര്‍വേദ ചികിത്സകള്‍, ഉപകരണങ്ങള്‍, ഔഷധച്ചെടികള്‍,അനാട്ടമി എന്നിവയുടെ വിപുലമായ പ്രദര്‍ശനം, സാംസാരിക പരിപാടികള്‍ എന്നിവയാണ് ഹെല്‍ത്ത് എക്‌സ്‌പൊയുടെ  ആകര്‍ഷണീയത.


Views: 1635
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024