കൊച്ചി: ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവകാശപ്പെടുമ്പോള്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമാകുമോ എന്ന് ഹൈക്കോടതി. കേസ് തുടരന്വേഷണത്തിനെതിരെയുള്ള റിവ്യൂഹര്‍ജി പരിശോധിക്കുന്നതിനിടെയാണ് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ഈ നിരീക്ഷണം നടത്തിയത്.
കേസ് അന്വേഷിക്കാന്‍ സി.ബി.ഐയെ പരിഗണിച്ചുകൂടേയെന്നും കോടതി ചോദിച്ചു. എന്നാല്‍ സി.ബി.ഐ അന്വേഷണത്തെ അഡ്വക്കറ്റ് ജനറല്‍ എതിര്‍ത്തു. കേസ് ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. തൊടുപുഴ സ്വദേശി സണ്ണി മാത്യു നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്.