മുംബൈ: ട്വന്റി 20 ലോകകപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ 37 റണ്‍സിന് കീഴടക്കി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ 172 റണ്‍സെടുക്കാനെ സാധിച്ചുള്ളു. എബി ഡി വില്ലിയേഴ്‌സിന്റെ (64) വെടിക്കെട്ട് അര്‍ധ സെഞ്ചുറിയാണ്
ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോറിലെത്തിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റന്‍ സ്‌കോറിനെ കാര്യമാക്കാതെ വിജയത്തിലേക്കു കൂസലില്ലാതെ ബാറ്റ് വീശിയ ഓപ്പണര്‍ മൊഹമ്മദ് ഷെഹസാദ് 44(19) മോഹിപ്പിക്കുന്ന തുടക്കമാണ് അഫ്ഗാന് നല്‍കിയത്. അഞ്ചു സിക്‌സും മൂന്നു ഫോറും പായിച്ച് ഷെഹസാദ് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. നാല് ഓവറില്‍ 52 എന്ന ശക്തമായ നിലയിലായിരുന്നു അപ്പോള്‍ അഫ്ഗാന്‍.ഓപ്പണര്‍ നൂര്‍ അലിയും 25(24)നാലാമനായെത്തിയ ഗുലാബുദിന്‍ നബിയും പന്തില്‍26(18) സമിയുള്ള ഷെന്‍വാരിയും 25(14) ആഞ്ഞടിച്ചെങ്കിലും തുടരെ വിക്കറ്റ് വീണത് തോല്‍വി വേഗത്തിലാക്കി. നാല് ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസാണ് കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കിയത്.
നരത്തെ എബി ഡി വില്ലിയേഴ്‌സിന്റെ (64) വെടിക്കെട്ട് അര്‍ധ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോറിലെത്തിച്ചത്. എബി 29 പന്തില്‍നിന്ന് അഞ്ച് സിക്‌സും നാലു ഫോറും പറത്തിയാണ് 64 ല്‍ എത്തിയത്. 45(31)
റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കും 41(27) റണ്‍സെടുത്ത ഡു
പ്ലെസിസും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഡുമിനി 29 റണ്‍സെടു ത്തു
പുറത്താകാതെ നിന്നപ്പോള്‍ അവസാന ഓവറില്‍ ഡേവിഡ് മില്ലര്‍ 19(8) റണ്‍സെടു ത്തു.