തൃശൂര്‍: നടന്‍ കലാഭവന്‍ മണി മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ മാനസിക സമ്മര്‍ദമനുഭവിച്ചിരുന്നുവെന്ന് മൊഴി. മാനസിക സമ്മര്‍ദവും കടുത്ത നിരാശയും മൂലം മണി ബുദ്ധിമുട്ടനുഭവിച്ചിരുന്നുവെന്ന് മണിയുടെ സഹായികളായിരുന്ന അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരാണ് മൊഴി നല്‍കിയത്. കരള്‍ രോഗമാണ് മണിയെ സമ്മര്‍ദത്തിലാക്കിയത്. മറ്റു ജോലി അന്വേഷിക്കണമെന്ന് പലപ്പോഴും പറഞ്ഞിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.