തിരുവനന്തപുരം:അധ്യയനവര്‍ഷാരംഭത്തില്‍ സ്‌കൂളിലെത്തുന്ന ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക്
ജില്ലാ പഞ്ചായത്ത് അന്‍പതിനായിരം ഫലവൃക്ഷത്തൈകള്‍ സമ്മാനിക്കും. ആയിരം
സ്‌കൂളുകളില്‍ പതിനായിരത്തോളം ഫലവൃക്ഷത്തൈകള്‍ നടും. ജൂണ്‍ ഒന്ന് മുതല്‍
അഞ്ച് വരെ പരിസ്ഥിതി വാരമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി
നടപ്പാക്കുന്നത്.
ജില്ലയിലെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലും
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ഗ്രീന്‍ ക്ലബ്ബുകള്‍
ഫലവൃക്ഷങ്ങളുടെ പരിപാലനം നിര്‍വഹിക്കും. വിദ്യാര്‍ത്ഥികളുടെ മനസില്‍
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം ഊട്ടിയുറപ്പിക്കുന്നതിനാണ് ഈ
ഹരിതപദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു
പറഞ്ഞു. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ക്ലബ്ബുകള്‍ക്കും
സ്‌കൂളുകള്‍ക്കും ജില്ലാ പഞ്ചായത്ത് ഗ്രീന്‍ അവാര്‍ഡുകള്‍ നല്‍കും.
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹരിതപദ്ധതി ഉദ്ഘാടനം ചെയ്യും. ജൂണ്‍ 1 രാവിലെ 9.30 ന് പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഉദ്ഘാടനച്ചടങ്ങ്. .