തിരുവനന്തപുരം: എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി പരിശോധിക്കുമെന്നും ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലാമെന്നുമാണ് സംഘടനയുടെ പരിശീലനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കുറ്റ്യാടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ലീഗ് പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയ വിരോധം മൂലമാണ്. കേസുമായി
ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. സ്ഥലത്ത് സ്ഥിതിഗതികള്‍
നിയന്ത്രണവിധേയമായെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ ഭാഗത്ത് വീഴ്ച വന്നെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമസഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം അടിയന്തരപ്രമേശയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം സ്പീക്കര്‍ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.