NEWS14/09/2016

പാരാലിമ്പിക്‌സില്‍:ദേവേന്ദ്ര ജഹഝരിക്കു ചരിത്ര സ്വര്‍ണം.

ayyo news service
റിയോ ഡി ഷാനെയ്‌റോ: റിയോ പാരാലിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ലോകറിക്കാര്‍ഡു തിരുത്തി ഇന്ത്യയുടെ ദേവേന്ദ്ര ജഹഝരിക്കു സ്വര്‍ണം.   2004ല്‍ ഏഥന്‍സില്‍ നടന്ന പാരാലിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയിട്ടുള്ള ദേവന്ദ്ര രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ട് പാരാലിമ്പിക്‌സ് സ്വര്‍ണമെന്ന അപൂര്‍വനേട്ടം കൈവരിച്ചു.

ജാവലിന്‍ ത്രോയില്‍ എഫ്-46 ഇനത്തിലാണ് സ്വന്തം പേരിലുള്ള 62.15 മീറ്ററിന്റെ ലോകറിക്കാര്‍ഡ് തിരുത്തി 63.97 മീറ്റര്‍ ദൂരമാണ് ദേവന്ദ്ര ഇത്തവണ കുറിച്ച് സ്വർണം നേടിയത്.  ഇതോടെ റിയോയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി.

മരത്തില്‍ കയറുന്നതിനിടയില്‍ ഷോക്കേറ്റ ഇടതു കൈ നഷ്ടമായ  രാജസ്ഥാൻ കാരനായ ദേവേന്ദ്ര ഐപിസി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ 2013 ല്‍ ല്യോണില്‍വച്ചു സ്വര്‍ണവും 2015 ദോഹയില്‍വച്ചു വെള്ളിയും ദേവേന്ദ്ര നേടിയിരുന്നു. 2014ല്‍ നടന്ന ഏഷ്യന്‍ പാരാലിമ്പിക്‌സില്‍ വെള്ളിയും കരസ്ഥമാക്കിയിരുന്നു 2004ല്‍ അര്‍ജുന അവാര്‍ഡും 2012ല്‍ പത്മശ്രിയും നല്‍കി രാജ്യം ദേവേന്ദ്രയെ ആദരിച്ചിരുന്നു.

 
Views: 1442
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024