അക്ഷരദീപം പുരസ്‌കാരം ട്രീസാ അനിലിന്  മന്ത്രി  ജി.ആര്‍.അനില്‍ സമ്മാനിക്കുന്നു. പ്രൊഫ.എം.ചന്ദ്രബാബു, സുനില്‍ മടപ്പള്ളി, കവിതാ വിശ്വനാഥ്  തുടങ്ങിയവര്‍ സമീപം.
തിരുവനന്തപുരം : അക്ഷരദീപം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ത്രീ ശാക്തീകരണ  സാഹിത്യ പുരസ്‌കാരങ്ങള്‍ മന്ത്രി ജി.ആര്‍.അനില്‍ വിതരണം ചെയ്തു. കല,സാഹിത്യ, സാമൂഹ്യരംഗങ്ങളിലെ  സേവനത്തിനുള്ള  പുരസ്‌കാരം മുനീറ സെയ്ദും  ഒ.എന്‍.വി പുരസ്‌കാരം  ഉഷ കുമ്പിടിയും മാധവിക്കുട്ടി കഥാ പുരസ്‌കാരം  ട്രീസാ അനിലും  ഉറൂബ് കഥാ പുരസ്‌കാരം വി. സതീദേവിയും  വൈലോപ്പിള്ളി കവിതാ പുരസ്‌കാരം ശ്രീജാ സുനിലും  ഏറ്റുവാങ്ങി.
 
പ്രൊഫ. എം. ചന്ദ്രബാബു അധ്യക്ഷനായിരുന്നു. ട്രസ്റ്റ്  ചെയര്‍പേഴ്‌സണും സാഹിത്യകാരിയുമായ കവിതാ വിശ്വനാഥ്, രക്ഷാധികാരികളായ ഡോ. ജേക്കബ് മാത്യു ഒളശ്ശേല്‍,ഹരീഷ് കൊറ്റംപള്ളി, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ ജൂലിയാന്‍, സുനില്‍ മടപ്പള്ളി, ഇ.ആര്‍.ഉണ്ണി, ശുഭ വയനാട്, അനുജ.എ.വി എന്നിവര്‍ സംസാരിച്ചു.