കുതിച്ചുയരുന്ന പെട്രോൾ ഡീസൽ വിലവർധനവിനെതിരെ സി പി ഐ (എം) ചാല ഏരിയ കമ്മിറ്റി കിഴക്കേകോട്ട പെട്രോൾ പമ്പിന് സമീപം നടത്തിയ പ്രതിഷേധ കൂട്ടായ്മ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. സമരപ്പന്തലിനു മുന്നിൽ കൈവണ്ടിയിൽ കെട്ടിവച്ച ബൈക്കിലിരുന്ന പ്രതിഷേധിക്കുന്ന പ്രവർത്തകനെയും കാണാം. സംസ്ഥാനത്തൊട്ടാകെ 200 കേന്ദ്രങ്ങളിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടത്.