BOOKS21/12/2015

സിനിമയും,സൂപ്പർതാരങ്ങളും കഥാപാത്രങ്ങളായ കഥാസമാഹാരം

ayyo news service
തിരുവനന്തപുരം:സിനിമയെ ഇഷ്ടപ്പെടുന്ന ഒരു യുവ കഥാകൃത്ത് മലയാള സാഹിത്യച്ചരിത്രത്തിലാദ്യമായി  സിനിമയേയും സൂപ്പർതാരങ്ങളേയും കഥാപാത്രങ്ങളാക്കി 15 കഥകളുടെ സമാഹാരം പുറത്തിറക്കിയിരിക്കുന്നു. സിനിമയും താരാധിപത്യവും നിത്യജീവിതസംഭവങ്ങളും  കോർത്തിണക്കിയ രസകരമായ കഥകളുടെ സമാഹാരം   'താരങ്ങൾ വെടിയേറ്റു വീണ രാത്രി'  ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടഗോർതീയറ്ററിൽ സംവിധായകൻ രാജീവ്‌ നാഥ്  ഛായാഗ്രാഹകാൻ സണ്ണി ജോസഫിന് നൽകി പ്രകാശനം ചെയ്തു.  മലയാള സിനിമയിലെ താരാധിപത്യത്തെ അംഗീകരിക്കാത്ത സണ്ണി ജോസഫിന് തന്നെ ആ പുസ്തകം കൈമാറ്റം ചെയ്യപ്പെട്ടുവെന്നത് ശ്രേദ്ധേയമാണ്.

രാജിവ് നാഥ്,ഷാഹുൽ ഹമീദ് കെ ടി,സണ്ണി ജോസഫ്‌ എന്നിവര് പുസ്തക പ്രകാശന ചടങ്ങിൽ
ഇത്രയും പറഞ്ഞെങ്കിലും ഇതുവരെ കഥാകൃത്തിനെ പരിചയപ്പെടുത്തിയില്ല.  തുരുത്ത്,ദി റോഡ്‌ എന്നീ ഹ്രസ്വ ചിത്രങ്ങൾക്ക് തിരക്കഥയെഴുതുകയും,അഞ്ചോളം കഥാസമാഹാരങ്ങൾ പ്രസിദ്ധികരിക്കുകയും,കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിത്ര പ്രദർശനങ്ങൾ നടത്തുകയും ചെയ്ത ഷാഹുൽ ഹമീദ് കെ ടി യാണ് താരങ്ങൾ വെടിയേറ്റു വീണ രാത്രിയുടെ സൃഷ്ടാവ്.  മലയാളം വാരിക ഉൾപ്പെടെയുള്ള  പ്രസിദ്ധികരണങ്ങളിൽ ഷാഹുലിന്റെ കഥകൾ അച്ചടിച്ച്‌ വന്നിട്ടുണ്ട്. 

പെരിന്തൽമണ്ണസ്വദേശിയായ ഷാഹുൽ അവിടെ  ആരോഗ്യ വകുപ്പിൽ നഴ്സാണ്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തോടൊപ്പം പെരിന്തൽമണ്ണയിൽ താമസിക്കുന്ന ന്യുജെൻ എഴുത്തുകാരന്റെ മറ്റൊരു പുതിയ രചനയായ സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആൻഡ്‌ സ്പ്രിംഗ് ഉടൻ വിപണിയിലെത്തും. 

സാഹിത്യ പ്രവര്ത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച 'താരങ്ങൾ വെടിയേറ്റു വീണ രാത്രി' എൻ ബി എസിന്റെ  എല്ലാ വില്പനകേന്ദ്രങ്ങളിലും ലഭ്യമാണ്.   
Views: 2462
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024