തിരുവനന്തപുരം: സാധാരണക്കാരുടെ നോവറിഞ്ഞ എഴുത്തുകാരനാണ് കേശവദേവെന്ന് എം.കെ. അയ്യപ്പന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സമ്മര്‍സ്‌കൂളില്‍ സാഹിത്യകാരന്മാരെ അറിയുക എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലൈബ്രേറിയനായ അയ്യപ്പന്‍കുട്ടി
പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഇല്ലായ്മ ചെയ്യുന്ന ഇക്കാലത്ത് പ്രസക്തമായ പുസ്തകമായ ഭ്രാന്താലയവും, റിക്ഷ തൊഴിലാളികളുടെ നന്മ നിറഞ്ഞ ജീവിതം അനാവരണം ചെയ്യുന്ന ഓടയില്‍ നിന്നും സാമൂഹിക പ്രാധാന്യമുള്ള അയല്‍ക്കാറും, തുടര്‍ വായനക്ക് ധാരാളം അവസരമുള്ള കൃതികളാണെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ഏപ്രില്‍ 6 നാരംഭിച്ച സമ്മര്‍ സ്‌കൂളില്‍ ഇതുവരെ അന്‍പതിലധികം പരിപാടികള്‍ കഴിഞ്ഞു. സമാപനം മെയ് 6ന്