അടൂർ ഗോപാലകൃഷ്‌ണൻ,ഡോ.എം ലീലാവതി,ആത്മരാമൻതിരുവനന്തപുരം:പ്രശസ്ത സാഹിത്യകാരി ഡോ.എം ലീലാവതിക്ക് കഥാകൃത്ത് എൻ മോഹനൻ സ്മാരക സ്വർണ്ണമുദ്ര പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ സമ്മാനിച്ചു. 22 വർഷക്കാലം എഴുത്തിൽ നിന്ന് വിട്ടുനിന്ന എൻ മോഹനന്റെ തിരിച്ചുവരവ് ഭൂമിക്കടിയിൽ നിന്ന് ഉദ്‌ഭവിച്ച സരസ്വതി നദിപോലെ ആയിരുന്നു വെന്ന് മറുപടി പ്രസംഗത്തിൽ എം ലീലാവതി പറഞ്ഞു. പ്രസ്ക്ളബിൽ നടന്ന ചടങ്ങിൽ ആത്മരാമൻ(കൃഷ്ണകുമാർ) മുഖ്യപ്രഭാഷണം നിർവഹിച്ചു. എൻമോഹനന്റെ മകൾ സരിത വർമ്മ സ്വാഗതം ആശംസിച്ചു.
പ്രശസ്തി പത്രം സമ്മാനിക്കുന്നു:അടൂർ ഗോപാലകൃഷ്‌ണൻ,ഡോ.എം ലീലാവതി,ആത്മരാമൻ,സരിത വർമ്മ
ജി എൻ പണിക്കർ,പ്രഭാവർമ തുടങ്ങിയ നിരവധി സാഹിത്യകാരന്മാരാൽ സദസ്സ് സമ്പന്നമായിരുന്നു. എൻ മോഹനന്റെ സുഹൃത്തുക്കൾ രൂപം കൊടുത്ത സമ്മോഹനം ട്രസ്റ്റിന്റെ രണ്ടാമത് പുരസ്‍കാരമാണിത്. ആദ്യ പുരസ്‌കാരം ഒ എൻ വി ക്കാണ് സമ്മാനിച്ചത്.