മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഡ്വ. ആര്‍. സതീഷ്‌കുമാറിനു പുസ്തകം നൽകി പ്രകാശനം ചെയ്യുന്നു.
തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തക ജയശ്രീ ഗോപാലകൃഷ്ണന്‍ രചിച്ച കമലാക്ഷി അമ്മയുടെ കണക്കു പുസ്തകം എന്ന കഥാസമാഹാരം സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റേയും കാര്യത്തില്‍ നമ്മള്‍ നല്ല ആതിഥേയരാണെന്ന് മന്ത്രി പറഞ്ഞു. ഒരു രാജ്യവും സംസ്‌കാരവും നമുക്ക് അന്യമല്ല. നമ്മുടെ സാംസ്‌കാരിക വളര്‍ച്ചയില്‍ കേരളത്തിലെ വായനശാലകളും പുസ്തകങ്ങളും വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ലോകം അതിവേഗം സഞ്ചരിക്കുമ്പോഴും പുസ്തകം നല്‍കുന്ന അറിവ് വലുതാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ടൗണ്‍ പ്ലാനിംഗ് ചെയര്‍മാന്‍ അഡ്വ. ആര്‍. സതീഷ്‌കുമാര്‍ പുസ്തകം സ്വീകരിച്ചു.. എസ്.വിജയകുമാര്‍ അധ്യക്ഷനായിരുന്നു. മുന്‍ മേയര്‍ അഡ്വ.കെ. ചന്ദ്രിക, പ്രൊഫ.രാജഗോപാലപിള്ള, ശാസ്താംതല സഹദേവന്‍, എസ്.ആര്‍.കൃഷ്ണകുമാര്‍ തുടങ്ങിയവർ സംസാരിച്ചു.