BOOKS26/11/2015

നെഹ്‌റു സാഹിത്യ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ayyo news service
തിരുവനന്തപുരം:ചാച്ചാജി ബാലസാഹിത്യസംഗമത്തിന്റെ ഭാഗമായി നെഹ്‌റു സാഹിത്യത്തെ ആസ്പദമാക്കി സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായിരുന്നു.

ഇന്ത്യ ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളുടെ ശക്തി നെഹ്‌റുവിന്റെതാണെന്നും, ഇന്ത്യയെ ലോകത്തിന്റെ മുന്‍നിരയിലെത്തിച്ചത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  നെഹ്‌റുവിനെയും ഗാന്ധിജിയെയും തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകത്തിലൂടെ പുതിയ തലമുറയ്ക്ക് നെഹ്‌റുവിനെ പരിചയപ്പെടുത്തുന്നത് ശ്ലാഘനീയമാണെന്ന് മന്ത്രി മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.നെടുമുടി ഹരികുമാര്‍, എം.എം.ഹസന്‍, ഡോ.ജോര്‍ജ് ഓണക്കൂര്‍, ഡോ.എം.ആര്‍.തമ്പാന്‍, ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍, ബാലു കിരിയത്ത്, ടി.പി.ശങ്കരന്‍കുട്ടി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ ഷാജു പുത്തൂരിനെ ചടങ്ങില്‍ ആദരിച്ചു.
 


Views: 2299
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024