തിരുവനന്തപുരം: വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാത കൃതിയായ ഗീതാഞ്ജലിയുടെ 110ാം വാര്‍ഷികം (ഗീതാഞ്ജലി ശതോത്തര ദശവാര്‍ഷികം) ജൂലൈ' 16ന് പബ്ളിക് ലൈബ്രറി ആഘോഷിക്കുകയാണ്. കാവ്യാഞ്ജലി, പ്രഭാഷണം തുടങ്ങിയ പരിപാടികളോടെ നടക്കുന്ന ആഘോഷം വൈകുന്നേരം 4 മണിക്ക് കെ.ജയകുമാര്‍ ഐ.എ. എസ്. ഉദ്ഘാടനം ചെയ്യും. കവി ദേശമംഗലം രാമകൃഷ്ണന്, കവിയും മാധ്യമ പ്രവര്‍ത്തകനുമായ എന്‍.പി.ചന്ദ്രശേഖരന്, സ്റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ. ശോഭന എന്നിവര്‍ പ്രഭാഷണം നടത്തും. ജയചന്ദ്രന് കടമ്പനാട് ഗീതാഞ്ജലി അവലംബിച്ച് കാവ്യാര്‍ച്ചന നടത്തും.
:::... ... :