തിരുവനന്തപുരം:എം.വി.ദേവനെക്കുറിച്ച് കേരളലളിതകലാ അക്കാദമി പ്രസിദ്ധീകരിക്കുന്ന അണയാത്തജ്വാല എന്ന പുസ്തകം സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ് പ്രകാശനം ചെയ്തു.
നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ ആദ്യപ്രതി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടര്‍ ഡോ.നെടുമുടി ഹരികുമാറിന് നല്‍കിയാണ് മന്ത്രി പ്രകാശനം ചെയ്തത്.
ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ.കാട്ടൂര്‍ നാരായണപിള്ള, സെക്രട്ടറി വൈക്കം എം.കെ.ഷിബു തുടങ്ങിയവര്‍ സംബന്ധിച്ചു.