നസീർഖാൻ സാഹിബ് രചിച്ച 'ചാണക്യൻ ' എന്ന ചരിത്ര നോവൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് സൂര്യ കൃഷ്ണമൂർത്തിക്ക് നൽകി പ്രകാശിപ്പിക്കുന്നു.
തിരുവനന്തപുരം : മണി ടെക് മീഡിയ സ്ഥാപകനും റിട്ടയേർഡ് ജില്ലാ ലേബർ ഓഫീസറുമായ നസീർഖാൻസാഹിബ്. ടി രചിച്ച ചാണക്യൻ എന്ന ചരിത്ര നോവലിന്റെ പ്രകാശന കർമം കവടിയാർ കൊട്ടാരത്തിൽ നടന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാൻ സൂര്യകൃഷ്ണമൂർത്തിക്ക് പുസ്തകം നൽകി പ്രകാശിപ്പിച്ചു. ചാണക്യൻ ചരിത്രം ഒരു വ്യക്തിയുടെ മാത്രമല്ല ഒരു ദേശത്തിന്റെ ചരിത്രം കൂടിയാണെന്ന് അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായ് പറഞ്ഞു.ചലച്ചിത്ര നിരൂപകൻ എം. എഫ്. തോമസ്, കുറ്റിച്ചൽ ലൂർദ് മാതാ എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കൽ വകുപ്പ് മേധാവിയും സാഹിത്യകാരനുമായ ഡോ. ജോൺസൺ. വൈ, കോവളം കവികൾ സ്മാരക സമിതി ചെയർമാൻ എ. ജെ. സുക്കാർണോ, യോഗി അജിത്ത്, തുണ്ടിൽ ഷാജി, കെ. എം. സലിം, എന്നിവർ സംസാരിച്ചു.