BOOKS17/06/2017

താനും പ്രപഞ്ചവും ഒന്നാണെന്ന് തിരിച്ചറിഞ്ഞ മഹാകവിയാണ് പി: ശ്രീകുമാരൻ തമ്പി

ayyo news service
തിരുവനന്തപുരം: താനും പ്രപഞ്ചവും രണ്ടല്ല ഒന്ന് തന്നെയാണെന്ന് തിരിച്ചറിഞ്ഞ കവിയാണ് പി കുഞ്ഞിരാമൻ നായർ.  അതുകൊണ്ടാണ് സ്വന്തം മകളുടെ വിവാഹ തീയതി പോലും കവി മറന്നുപോയതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.  പിയുടെ സ്മരണാർത്ഥം നൽകിവരുന്ന മൂന്നാമത് കളിയച്ഛൻ പുരസ്‌കാര വിതരരണോദ്ഘാടനവും-മുഖ്യപ്രഭാഷണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.  മലയാളത്തിൽ ആദ്യമായി പ്രകൃതി ദുരന്തത്തെക്കുറിച്ച് കവിതകളെഴുതിയത് പിയാണ്. പക്ഷെ, പരിസ്ഥിയെക്കുറിച്ച് എഴുതുന്ന മറ്റു കവികൾക്ക് വേണ്ടുന്ന അംഗീകാരം കിട്ടുന്നുണ്ടെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.   മഹാകവി പി ഫൗണ്ടേഷന്റെ കളിയച്ഛൻ പുരസ്കാരം സി രാധാകൃഷ്ണന് ശ്രീകുമാരൻ തമ്പി സമ്മാനിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ എ മുരളീധരൻ അധ്യക്ഷനായിരുന്നു.  കാൽലക്ഷം രൂപയും ഭട്ടതിരി രൂപകൽപന ചെയ്ത ഫലകവുമാണ് പുരസ്കാരം. ശ്രീകുമാരൻ തമ്പി,കാനായി കുഞ്ഞിരാമൻ, ഡോ: ജോർജ് ഓണക്കൂർ, ടി ആർ അജയൻ, ടി എൻ രാധാമണി തുടങ്ങിയവരെ ആദരിക്കുകയും മറ്റു സാഹിത്യ പുരസ്കാരങ്ങളും വിതരണം ചെയ്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ സ്വാഗതവും, ഫൗദേശം ജനറൽ സെക്രട്ടറി എം ചന്ദ്രപ്രകാശ് ആമുഖ പ്രഭാഷണംവും നിർവഹിച്ചു. 

രാവിലെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ മഹാകവി പി. സ്മൃതി മണ്ഡപത്തിലെ പുഷ്പ്പാര്‍ച്ചനയോടെ ആരംഭിച്ച പി ദിനം ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതിയില്‍ മഹാകവിയുടെ കവിതകളുടെ ആലാപനമായ-കാവ്യസ്മൃതി, മഹാകവിയുടെ കവിതകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം,കവിയോര്‍മ്മ കവിസമ്മേളനം, മലയാളം-ഭാഷയും സംസ്‌കാരവും എന്ന വിഷയത്തില്‍ സെമിനാര്‍, സോപാന സംഗീതം പുരസ്‌കാര വിതരണം, ആദരിക്കൽ, കളിയച്ഛൻ സിനിമ പ്രദർശനം എന്നിവയോടെയാണ് സമാപിച്ചത്. പിയുടെ മുപ്പത്തിഒൻപതാമത് ചരമവാർഷിക ദിനത്തോട്ബനുന്ധിച്ചു സാംസ്കാരിക കേന്ദ്രമായ ഭാരത് ഭവനും പി ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. 
Views: 1973
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024