തിരുവനന്തപുരം:കേരള ഭാഷാ ഇന്‍സ്റ്റിട്ട്യുട്ടിന്റെ പുസ്തകോത്സത്തില്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് നാല് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ എം ആര്‍ തമ്പാന്‍ അധ്യക്ഷനായ ചടങ്ങില്‍ മുന് ചീഫ് സെക്രട്ടറി സി പി നായര്‍ക്ക് വി എം വത്സലന്‍ രചിച്ച വിദുര വിലാപം നല്‍കികൊണ്ടാണ് പ്രകാശന കര്‍മ്മത്തിന് തുടക്കമിട്ടത്.
തുടര്‍ന്ന് ഭൗതീകവും സംഗീതവും (ജി ആണ്ഫിലോവ്), ദക്ഷിണേന്ത്യന്‍ സംഗീതം-ഒന്നാം ഭാഗം (എ കെ രവീന്ദ്രനാഥ് ),കച്ചവടത്തിന്റെ നാനാര്ഥങ്ങള്‍ (എന്‍ കെ എ ലത്തീഫ്) എന്നീ പുസ്തകങ്ങളും മന്ത്രി പ്രകാശനം ചെയ്തു . ശേഷം ചെറുക്കഥക്ക് ഈ വര്ഷം തകഴി പുരസ്‌കാരം നേടിയ എസ് സജിനിയെ ചടങ്ങില്‍ ആദരിച്ചു. ഡോ:സി ജി രാമചന്ദ്രന്‍ നായര്, അജയാന്‍ പനയറ എന്നിവര് സംസാരിച്ചു.
മെയ് 1 ന് ആരംഭിച്ച പുസ്തകോത്സവം പത്താം ദിവസമായ വെള്ളിയാഴ്ച സമാപിക്കും . പുസ്തകങ്ങള്‍ 20 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. ദിവസേനയുള്ള പുസ്തക പ്രകാശനം, സെമിനാറുകള്‍,കലാപരിപാടികള്‍ എന്നിവയും പുസ്തകോത്സവത്തിന്റെ ഭാഗമാണ്.