തിരുവനന്തപുരം: ഭാരത് ഭവനും കൃത്യ ഫൗ ണ്ടേഷനും സംയുക്തമായി മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച കാവ്യോത്സവത്തിന് പരിസമാപ്തി കുറിച്ചു. വൈകുന്നേരം ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മാരകത്തില്‍ നടന്ന സമാപന സമ്മേളനം തുര്‍ക്കി കാവ്യാചാര്യന്‍ അതോള്‍ ബെഹ്‌റമോഗ്ലു ഉദ്ഘാടനം ചെയ്തു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂർ സ്വാഗതം ആശംസിച്ച ചടങ്ങില്‍ കവി സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് ഫെസ്റ്റിവൽ ഡയറക്ടര്‍ രതി സക്‌സേന അവതരിപ്പിച്ചു. ഗിരീഷ് പുലിയൂര്‍ മുഖ്യാതിഥിയായിരുന്നു. സാവിത്രി രാജീവന്‍ നന്ദി രേഖപ്പെടുത്തി.
24 രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത കവികള്‍ കാവ്യോത്സവത്തില്‍ മൂന്നു ദിവസവും സന്നി ഹിതരായിരുന്നു.. ഭാരത് ഭവന്‍, യൂണിവേഴ്‌സിറ്റി കോളേജ്, എസ്.എന്‍ കോളേജ് ചെമ്പഴന്തി, മാര്‍ ഇവാനീയോസ് കാളേജ്, പബ്ലിക് ലൈബ്രറി , കുമാരനാശാന്‍ സ്മാരകം കായിക്കര, പൂജപ്പുര സെന്‍ട്രല്‍ ജയില്‍, സായിഗ്രാം , എിന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് കവിസമ്മേളനം അരങ്ങേറിയത്.
രാവിലെ കവികള്‍ കായിക്കര കുമാരനാശാന്‍ സ്മാരകത്തില്‍ കാവ്യാര്‍ച്ചന നടത്തി. കവികള്‍ അവരവരുടെ ഭാഷകളില്‍ കവിതകള്‍ അവതരിപ്പിച്ചു . ഉച്ചക്ക് ശേഷം സായിഗ്രാമത്തില്‍ അനാഥരായ കുട്ടികള്‍ക്കൊപ്പം കവികള്‍ കവിതകളും പാട്ടുകളുമായി സംവദിച്ചു. കുട്ടികള്‍ക്ക് കുടയും പുസ്തകങ്ങളും മധുരവും വിതരണം ചെയ്തു .