BOOKS01/10/2021

ജിഫ്‌റി ജലീല്‍ രചിച്ച പുസ്തകം 'ജീവിതം ഒരു നൂല്‍പ്പാലം ' പ്രകാശനം ചെയ്തു

Rahim Panavoor
'ജീവിതം ഒരു നൂല്‍പ്പാലം ' എന്ന പുസ്തകത്തിന്റെ  പ്രകാശന കര്‍മം  കേന്ദ്ര മന്ത്രി വി. മുരളീധരന്‍ നിര്‍വഹിക്കുന്നു.
തിരുവനന്തപുരം :ചലച്ചിത്ര,സീരിയല്‍,ഡോക്യുമെന്ററി  സംവിധായകനും പൊതുപ്രവര്‍ത്തകനുമായ   ജിഫ്‌റി ജലീല്‍ രചിച്ച 'ജീവിതം  ഒരു നൂല്‍പ്പാലം' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.  മുരളീധരന്‍ നിര്‍വഹിച്ചു. കോവിഡ്  മാനദണ്ഡം പാലിച്ച് തിരുവനന്തപുരം കവടിയാറില്‍ ഗോള്‍ഫ് ക്ലബില്‍ വച്ചായിരുന്നു പ്രകാശന ചടങ്ങ് നടന്നത്.

സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടാതെ  പോകുന്ന  സാധാരണക്കാരുടെ ജീവിതങ്ങളിലേക്ക് കടന്നു  ചെന്ന് അവതരിപ്പിക്കുന്ന  കഥകളുടെ സമാഹാരമാണ്  ജീവിതം ഒരു നൂല്‍പ്പാലം .തിരുവനന്തപുരം റോമാന്‍സണ്‍  പബ്ലിഷിംഗ്ഹൗസ്  പുറത്തിറക്കിയ പുസ്തകത്തിന്റെ അവതാരിക എഴുതിയത് ജഗദീഷ് കോവളം ആണ്.       
Views: 890
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024