സുഗതകുമാരി, പെരുമാൾ മുരുകൻ, പ്രഭാവർമ
തിരുവനന്തപുരം: പ്രതിഷേധത്തെ അടിസ്ഥാനമാക്കുന്ന സാഹിത്യം വർത്തമാന കാലത്തിൽ നേരായ അർഥം മാത്രം ഉള്ളതായാൽപോര. പരോക്ഷമായ അർത്ഥവും അതിനുള്ള സൂചനയും ഉള്ളതായിരിക്കണം. അയ്യപ്പ പണിക്കരുടെ 'കുതിര നൃത്തം' കവിത പോലെ. എന്ന് പെരുമാൾ മുരുകൻ പറഞ്ഞു. അയ്യപ്പ പണിക്കർ ഫൗണ്ടേഷന്റെ 'എഴുത്തും പ്രതിരോധവും' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മതോരൂപാകൻ' പ്രശ്‌നത്തിൽ ചെന്നൈ ഹൈക്കോടതി എനിക്കനുകൂലമായ വിധി പുറപ്പെടുവിച്ചതിനോടുള്ള എന്റെ കൃതജ്ഞത വെളിപ്പെടുത്താനെങ്കിലും ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിച്ചു. പത്തുമാസത്തിനുശേഷം ഇന്നാഗ്രഹം സഫലമായിരിക്കുന്നുവെന്നും മുരുകൻ പറഞ്ഞു, മുരുകന്റെ വിവാദ പുസ്തകം 'മതോരൂപാകന്റെ'' മലയാളം 'അർധനാരി' സുഗതകുമാരി പ്രഭാവർമയ്ക്ക് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരുടെ മനസ്സ് എപ്പോഴും നിർഭയവും ശിരസ്സ് എപ്പോഴും ഉയർന്നും നിൽക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സുഗതകുമാരി പറഞ്ഞു. പ്രിയദാസ് മംഗലത്ത് സ്വാഗതം ആശംസിച്ചു.