തിരുവനന്തപുരം:കൃഷിയെ നമ്മളാരും തൊട്ടിട്ടില്ല. തൊടാനും പോയിട്ടില്ല. ലാഭം മാത്രം നോക്കി കൃഷി ചെയ്യാനും പാടില്ല എന്ന് കൃഷി മന്ത്രി വി എസ സുനിൽ കുമാർ പറഞ്ഞു. കൃഷി ജാഗരൺ മലയാളം പതിപ്പിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷി ജാഗരൺ മാനേജിംഗ് എഡിറ്റർ എം സി ഡൊമനിക് സ്വാഗത പ്രസംഗത്തിൽ കൃഷി പൊള്ളും എന്ന് പരാമര്ശിച്ചതിനുള്ള മറുപടി ആയിരുന്നു അത്.
ഇന്ന് കൃഷിയെ സ്പർശിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ജനങ്ങൾ മനസിലാക്കിയിരിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു. കൃഷി ജാഗരൺ മലയാളം പതിപ്പ് മന്ത്രി കൃഷി ഡയറക്ടർ ബിജു പ്രഭാകറിനു നൽകി പ്രകാശനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ കൃഷി ഉത്പാദക കമ്മീഷണർ രാജുനാരായണസ്വാമി അധ്യക്ഷം വഹിച്ചു. കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ:പി രാജേന്ദ്രൻ, കൃഷി ജാഗരൺ സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ അജിത് കുമാർ വി ആർ എന്നിവർ സംസാരിച്ചു.
ഇംഗ്ലീഷ്,ഹിന്ദി ,പഞ്ചാബി,ഗുജറാത്തി,മറാത്തി,തെലിങ്ക്,തമിഴ് തുടങ്ങിയ 11 ഭാഷകളിൽ 21 എഡിഷനുകളിലായി 21 സംസ്ഥാനത്ത് കൃഷി ജാഗ്രണിന് സാന്നിധ്യമുണ്ട്.