BOOKS18/09/2021

ചലച്ചിത്ര പ്രവര്‍ത്തകരെ അറിയാന്‍ രമേഷ്ബിജുചാക്ക രചിച്ച 'ഇന്ദ്രനീലം'

Rahim Panavoor
ബിഗ് സ്‌ക്രീനിലെയും മിനി സ്‌ക്രീനിലേയും അഭിനേതാക്കളെക്കുറിച്ചും സാങ്കേതിക പ്രവര്‍ത്തകരെക്കുറിച്ചുമുള്ള ലേഖനങ്ങളും അഭിമുഖങ്ങളും  ഉള്‍പ്പെടുത്തി ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകനായ രമേഷ്ബിജുചാക്ക എഴുതിയ പുസ്തകമാണ് ഇന്ദ്രനീലം. പത്രമാധ്യമങ്ങളില്‍ 1989 മുതല്‍ 2019 വരെ പ്രസിദ്ധീകരിച്ച അഭിമുഖങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുത്. അന്നത്തെ അഭിമുഖങ്ങളും ലേഖനങ്ങളും അതേ രീതിയില്‍ തന്നെയാണ് പുസ്തകരൂപത്തില്‍ പുനഃപ്രസിദ്ധീകരിച്ചത്.
   
മലയാള ചലച്ചിത്രരംഗത്തെയും സീരിയില്‍ രംഗത്തെയും അഭിനേതാക്കള്‍,ഗായകര്‍, സംഗീതസംവിധായകര്‍, അവതാരകര്‍, മാധ്യമപ്രവര്‍ത്തകര്‍, കഥാകൃത്തുക്കള്‍, ഛായാഗ്രാഹകര്‍, സംവിധായകര്‍ തുടങ്ങിയവരെക്കുറിച്ചുള്ള അഭിമുഖങ്ങളും
ലേഖനങ്ങളുമാണ് ഇന്ദ്രനീലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
   
പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ കലാകാരന്മാരുടെ കര്‍മമണ്ഡലങ്ങളില്‍ ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍, ഈ രംഗത്തേയ്ക്ക് കടന്നുവരാനുണ്ടായ നിമിത്തങ്ങള്‍, വിശേഷങ്ങള്‍, വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍, കര്‍മപശ്ചാത്തലം,  ആഗ്രഹങ്ങള്‍, അഭിപ്രായങ്ങള്‍ എിവ ഈ പുസ്തകത്തില്‍ കോര്‍ത്തിണക്കിയിരിക്കുുന്നു. വയലാര്‍ രാമവര്‍മ്മയില്‍ തുടങ്ങി യേശുദാസ്, മാള അരവിന്ദന്‍, കരമന ജനാര്‍ദ്ദനന്‍ നായര്‍, കെ.പി.എ.സി. സണ്ണി, ഭാഗ്യലക്ഷ്മി, ചാന്ദിനി, കീര്‍ത്തി ഗോപിനാഥ്, പി.സി. സോമന്‍, മുരളി, കലാഭവന്‍ മണി, മോഹന്‍ സിത്താര, രാഘവന്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, രവി വള്ളത്തോള്‍, കുമരകം രഘുനാഥ്, ഇടവേള ബാബു, ബീനാ ആന്റണി, നമിതാ പ്രമോദ്, ജോബി, ബി. ഹരികുമാര്‍, അനില ശ്രീകുമാര്‍, ആര്‍. സോമശേഖരന്‍, ആര്‍. സുകുമാരന്‍, ഐ.വി. ശശി, ശശിധരന്‍ ആറാട്ടുവഴി, ആനയറ ഷാജി, നെടുമുടി വേണു, ആരതി വിജയ്, അമ്പിളീദേവി, ദേവു, ബൈജു മേലില, ടി.പി. ശാസ്തമംഗലം, മഞ്ചു വെള്ളായണി, കൃഷ്ണപ്രസാദ്, ജി. ദേവരാജന്‍, പ്രേംനസീര്‍, എം.കെ. അര്‍ജ്ജുനന്‍, തുടങ്ങിയവരെക്കുറിച്ചുള്ള ലേഖനങ്ങളും അഭിമുഖങ്ങളും ഈ പുസ്തകത്തിലുണ്ട്.  അനശ്വര കലാകാരന്മാരെയും കലാകാരികളെയും ഓര്‍ക്കുവാനും ജീവിച്ചിരിക്കുന്നവരെ അടുത്തറിയാനും പുസ്തകം സഹായിക്കുന്നു. ചലച്ചിത്ര സംവിധായകന്‍ ആര്‍. സുകുമാരനും കവിയും ഗാനരചയിതാവുമായ സുകു മരുതത്തൂരും (കവിതാരൂപത്തില്‍) ആണ് പുസ്തകത്തിന്റെ അവതാരിക എഴുതിyittuള്ളത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ഏറെ പ്രയോജനകരമാകും ഈ അപൂര്‍വ്വ പുസ്തകം. 36 വര്‍ഷക്കാലമായി ചലച്ചിത്ര മാധ്യമ പ്രവര്‍ത്തന രംഗത്തുള്ള രമേഷ്ബിജുചാക്കയുടെ അഞ്ചാമത്തെ പുസ്തകമാണിത്.
Views: 772
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024