തിരുവനന്തപുരം:നടനായിരിക്കെ പലമേഖലയിലും കൈവച്ച ശ്രീകുമാർ അതിപ്പോഴും തുടരുന്നു. കൃത്യവും വ്യക്തവുമായ രാഷ്ടീയ നിലപാടുകളുള്ള അദ്ദേഹം ഇപ്പോഴും അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനാണ്. കലാകാരനാണെന്ന് പറഞ്ഞു അതിൽ നിന്ന് മാറി നിന്നിട്ടില്ല. എ കെ ജിയുടെ രാഷ്ടീയ നിലപാടുകളിൽ മുഴുകിയ ശ്രീകുമാറിന് പൂര്ണതോതിൽ സിനിമയിൽ എ കെ ജിയായി മാറാനും കഴിഞ്ഞു. നടൻ-സംവിധായകാൻ-നിര്മാതാവ് എന്നീ നിലകളിൽ മലയാളികള്ക്ക് സുപരിചിതനായ പി ശ്രീകുമാറിന്റെ ചിതറിയ ഓർമ്മകൾ എന്ന പുസ്തകം ഭാരത് ഭവൻ തിരുമുറ്റത്ത് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീൻ പെപ്പെർ പബ്ലിക്ക പുറത്തിറക്കുന്ന പുസ്തകം നടി മേനക സുരേഷ് പിണറായിൽ നിന്ന് ഏറ്റുവാങ്ങി.
തന്റെ ജീവിതത്തിൽ അച്ഛൻ-അമ്മ സഹോദരൻ ദിലീപ് എന്നിവരിൽ നിന്നുമാത്രമാണ് നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് ഇപ്പോൾ ചെറുമകൻ ദേവനാരായനാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. മറ്റ് ഇടപെട്ടിടത്തുന്നൊക്കെ തനിക്കു നേരെ ആഞ്ഞുകൊത്തുന്ന അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്ത അത്തരം അനുഭവങ്ങളാണ് ചിതറിയ ഓർമ്മകൾ. മറുപടി പ്രസംഗത്തിൽ ഗ്രന്ഥകാരാൻ പി ശ്രീകുമാർ പറഞ്ഞു. സതീഷ്ബാബു പയ്യന്നൂർ അധ്യക്ഷനായ ചടങ്ങിൽ പ്രൊഫ.അലിയാർ പുസ്തകം പരിചയപ്പെടുത്തി. മണിയൻപിള്ള രാജു,റോസ്മേരി,വിനു എബ്രഹാം,സിംഫണി കൃഷ്ണകുമാർ,ജി സുരേഷ്കുമാർ,ഇന്ദ്രൻസ് എന്നിവർ ആശംസകൾ നേർന്നു.