ന്യൂഡല്‍ഹി: 2016 വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌ക്കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. അദിരിലത ഗുല്‍മോമോയ്, കബിര്‍ അഭിപ്രായ്, മുര്‍ഖ ബാരേ, സമാജക് നേ, മുഖ് ദേഖ് ജേ, ബാബരേ പ്രാര്‍ഥന എന്നിവയാണ് 84 വയസുള്ള അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ഏഴ് ലക്ഷം രൂപയും വെങ്കല ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ജ്ഞാനപീഠം പുരസ്‌കാരം.
1991ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശംഖ ഘോഷിന് രബീന്ദ്ര പുരസ്‌കാരം, സരസ്വതി സമ്മാന്‍, സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.