പുസ്തകം മന്ത്രി റോഷി അഗസ്റ്റിൻ പ്രേംകുമാറിന് നൽകി പ്രകാശിപ്പിക്കുന്നു. സ്നേഹലത, അജയൻ, അരുൺ ഭാസ്കർ, റഹിം പനവൂർ, ഡോ. വാഴമുട്ടം ചന്ദ്രബാബു എന്നിവർ സമീപം.
തിരുവനന്തപുരം : അജയന് എഴുതിയ 'അവള് തീയാകുന്ന നേരത്ത് ' എന്ന പുസ്തകം മന്ത്രി റോഷി അഗസ്റ്റിന് നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്ചെയര്‍മാനുമായ പ്രേംകുമാറിന് നല്കി പ്രകാശിപ്പിച്ചു. നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂര്‍ അധ്യക്ഷനായിരുന്നു. എഴുത്തുകാരിയും നിരൂപകയുമായ സ്നേഹലത, സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ. വാഴമുട്ടം ചന്ദ്രബാബു, ചലച്ചിത്ര സംവിധായകന് അരുണ്‍ ഭാസ്കര്‍, നോവലിസ്റ്റ് അജയന് എന്നിവര്‍ സംസാരിച്ചു.