അടൂർ ഗോപാലകൃഷ്ണൻ, സുഗതകുമാരി, പ്രഭാവർമ
തിരുവനന്തപുരം: ഒ എൻ വി കൾച്ചറൽ അക്കാദമിയുടെ അഭിമുഖ്യത്തിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ദ്വിദിന സംസ്ഥാന കാവ്യ ശില്പശാലയ്ക്ക് തുടക്കമായി. ശനി(12) സുഗതകുമാരി ശില്പശാല ഉദ്ഘാടനം ചെയ്തു. ഒ എൻ വി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ പ്രഭാവർമ സന്നിഹിതനായിരുന്നു. തുടർന്ന് ഡോ. പി കെ രാജശേഖരൻ(മലയാളത്തിന്റെ കവിതവഴി), ഡോ എം ആർ രാഘവവാര്യർ(പാരമ്പര്യവും ആധുനികതയും), ഡോ.എസ് ശ്രീദേവി(കവിതയിലെ പ്രസ്ഥാനങ്ങൾ), ആലങ്കോട് ലീലാകൃഷ്ണൻ(ഭാവാത്മകത സൗന്ദര്യാത്മകത),ഡോ.ബീ.വി ശശികുമാർ(ഛന്ദസ്സും കവിതയും) എന്നിവരുടെ ക്ളാസുകളും ചർച്ചകളും നടന്നു.
ഡോ. പി കെ രാജശേഖരൻ ക്ളാസ്സെടുക്കുന്നു
സമാപനദിനമായ ഇന്ന്(ഞായർ) ക്യാമ്പ് അംഗങ്ങളുടെ കാവ്യാലാപനം, ഡോ എം എം ബഷീർ(കവിതയുടെ പിറവി), ജയലക്ഷ്മി(ശ്ലോകസംസകാരവും കവിതയും), ഡോ. കെ പി. മോഹനൻ(കവിതയും ഭാഷയും) എന്നിവരുടെ ക്ലാസ്സും നടക്കും. തുടർന്ന് വൈകുന്നേരം സമാപന സമ്മേളനം അടൂർ ഗോപകൃഷ്ണന്റെ അധ്യക്ഷതയിൽ കെ ജയകുമാർ ഉദ്ഘാടനം നിർവഹിക്കും. പ്രൊഫ. വി എൻ മുരളി പങ്കെടുക്കും.