തിരുവനന്തപുരം:പത്രപ്രവര്ത്തകനും ഗ്രന്ഥകര്ത്താവുമായ ഡോ.പി കെ രാജശേഖരൻ രചിച്ച പുസ്തകം ബൂക്സ്റ്റാൾജിയ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു. മാധ്യപ്രവര്ത്തകൻ രാധാകൃഷ്ണൻ എം ജി പുസ്തകം സ്വീകരിച്ചു. മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകം മാതൃഭൂമി പുസ്തകോത്സവവേദിയിലാണ് പ്രകാശനം ചെയ്തത്. പേര് സൂചിപ്പിക്കുന്നതുപോലെ പി കെ ആറെന്ന പുസ്തക വായനക്കാരന്റെ ഗൃഹാതുരത്വങ്ങളാണ് ബൂക്സ്റ്റാൾജിയ.
അസംബന്ധ പുസ്തകങ്ങളുടെ ആരാധകൻ എന്ന നിലക്കാണ് താൻ ഈ പുസ്തകം എഴുതിയതെന്നു മറുപടി പ്രസംഗത്തിൽ പി കെ ആർ പറഞ്ഞു. കേരളത്തെ ആധുനികതയിലേക്ക് നയിച്ച പുസ്തകവിപ്ലവങ്ങളുടെ അധികം ആരും പറയാത്ത കഥയാണ് ഈ പുസ്തകം പറയുന്നതെന്ന് അടൂർ അഭിപ്രായപ്പെട്ടു. പത്രമോഫീസിലെ തിരക്കുപിടിച്ച ജോലിക്കിടയിൽ സമയം കണ്ടെത്തി കാമ്പുള്ള ഇത്തരം രചനകൾ നടത്തുന്ന പി കെ രാജശേഖരനെ കുട്ടികൃഷ്ണമാരാരുടെ പിൻഗാമിയായി വിശേഷിപ്പിക്കാം എന്ന് രാധാകൃഷ്ണൻ എം ജി പറഞ്ഞു.