BOOKS03/02/2019

കാഞ്ചീരവം വാര്ഷിഘോഷവും ശ്രവണശ്രീ അവാർഡ് ദാനവും

ayyo news service
ബാവാസ്‌ മുട്ടത്തിപ്പറമ്പ് തങ്കമണി പരമേശ്വരൻ
തിരുവനന്തപുരം: ആകാശവാണി ശ്രോതാക്കളുടെ ആസ്വാദന പത്രിക കാഞ്ചീരവം മാസികയുടെ രണ്ടാം വാർഷികാഘോഷവും ശ്രവണശ്രീ അവാർഡ്‌ദാനവും ഫെബ്രുവരി മൂന്നിന് പൂജപ്പുര ശ്രീചിത്തിരതിരുനാൾ ആഡിറ്റോറിയത്തിൽ നടക്കും. ബാവാസ്‌ മുട്ടത്തിപ്പറമ്പ് തങ്കമണി പരമേശ്വരൻ എന്നിവരാണ് ഇക്കൊല്ലത്തെ ശ്രവണശ്രീകൾ. റേഡിയോ പരിപാടികള്‍ സ്ഥിരമായി കേള്‍ക്കുകയും പ്രതികരണങ്ങള്‍ നിരന്തരം അയക്കുകയും, മറ്റുള്ളവരെ റേഡിയോ കേള്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ശ്രവണശ്രീയാകാനുള്ള യോഗ്യത. പ്രശസ്തി പത്രം, പൊന്നാട, ശില്പം എന്നിവയാണ് സമ്മാനിക്കുന്നത്.വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് അവാർഡുകൾ സമ്മാനിക്കും. സംസ്ഥാന ഗ്രന്ഥശാലാംഎംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയഒരു വീട്ടിൽ ഒരു റേഡിയോ ലേഖനമത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും.

പൊതുസമ്മേളനം പദ്‌മശ്രീ കെ ലക്ഷിമിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മങ്കൊമ്പ് ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.  കാഞ്ചീരവം രക്ഷാധികാരി ചുനക്കര രാമൻകുട്ടി, മുരുകൻ കാട്ടാക്കട പൂച്ചാക്കൽ ഷാഹുൽ , ഡോ തോമസ് മാത്യു, കെ എ മുരളീധരൻ, എ എൻ ഷാജി വേങ്ങൂർ, ഡോ. ബി വിജയലക്ഷ്മി, കാട്ടാക്കട രവി  എന്നിവർ പങ്കെടുക്കും. കടയ്ക്കല്‍ എന്‍. ഗോപിനാഥന്‍ പിള്ള.ചടങ്ങിൽ അധ്യക്ഷം വഹിക്കും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും. സമ്മേളന വേദിയിൽ പുസ്തക-സിഡി മേളയും സഘടിപ്പിച്ചിട്ടുണ്ട്.

Views: 1650
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024