പുസ്തകം 'ഇന്ദ്രനീലം' സ്വാമി മഹേശ്വരാനന്ദ സരസ്വതി ചലച്ചിത്രതാരം രാധയ്ക്ക് നല്കി പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം : രമേഷ്ബിജു ചാക്ക എഴുതിയ ' ഇന്ദ്രനീലം' എന്ന പുസ്തകം. നെയ്യാറ്റിന്‍കര മഹേശ്വരം ശിവപാര്‍വതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി തെന്നിന്ത്യന്‍ ചലച്ചിത്ര താരം രാധയ്ക്ക് നല്കി പ്രകാശനം ചെയ്തു. കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ലെനിന് രാജേന്ദ്രന് സിനിമ-ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ വച്ചായിരുന്നു പ്രകാശനം. കലാനിധി ചെയര്‍പേഴ്സണ്‍ ഗീതാ രാജേന്ദ്രന് , ഗായകന് ശ്രീകാന്ത്, ചലച്ചിത്ര സീരിയല്‍ സംവിധായകന് കെ. കെ. രാജീവ്, നടന് വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, എസ്. രാജശേഖരന്, സന്തോഷ് രാജശേഖരന്, ഗോപന് ശാസ്ത്മംഗലം, റഹിം പനവൂര്‍, അഖിലേഷ്, യുവകൃഷ്ണ, വിവേക്. എ. ആര്, വി.കെ. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിഗ്സ്ക്രീനിലേയും മിനിസ്ക്രീനിലേയും അഭിനേതാക്കളെക്കുറിച്ചും സാങ്കേതിക പ്രവര്‍ത്തകരെക്കുറിച്ചുമുള്ള ലേഖനങ്ങളും അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയുള്ളതാണ് 'ഇന്ദ്രനീലം