BOOKS08/02/2022

'കൊറോണക്കാലത്തെ ജീവിതം' എന്ന പി ആര്‍ സുമേരന്റെ പുസ്തകം ഒരുങ്ങുന്നു...

Sumeran PR
കൊച്ചി: കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ മലയാള സിനിമാപ്രവര്‍ത്തകരുടെ ജീവിതാനുഭവങ്ങള്‍ പുസ്തകമാകുന്നു.പത്രപ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി ആര്‍ സുമേരനാണ്  കൊറോണക്കാലത്തെ സിനിമാക്കാരുടെ അനുഭവം പുസ്തകമാക്കുന്നത്. കോവിഡ് 19 നെ തുടര്‍ന്ന് ഉണ്ടായ ലോക്ഡൗണ്‍ കാലം ചലച്ചിത്ര മേഖലയെ അടിമുടി പിഴുതെറിയുകയായിരുന്നു. ഒരുപക്ഷേ സിനിമാ മേഖലയെയാണ് കോവിഡും തുടര്‍ന്നുണ്ടായ ദുരിതവും ഏറെ ബാധിച്ചത്. നിശ്ചലമായ സിനിമ, ആയിരക്കണക്കിന് ചലച്ചിത്ര പ്രവര്‍ത്തകരുടെ ജീവിതം ദുരിതത്തിലാക്കി. സിനിമയെ വെല്ലുന്ന അനുഭവങ്ങളായിരുന്നു പല ചലച്ചിത്ര പ്രവര്‍ത്തകരുടെയും പിന്നീടുള്ള ജീവിതം. കോവിഡ് തകര്‍ത്തെറിഞ്ഞ സിനിമയും ചലച്ചിത്ര പ്രവര്‍ത്തകരുടെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളുമാണ് പുസ്തകമാകുന്നത്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെയും അണിയറപ്രവര്‍ത്തകരുടെയും സിനിമാ മേഖലയുമായി പ്രവര്‍ത്തിക്കുന്ന  സാങ്കേതിക പ്രവര്‍ത്തകരുടെയും ജീവിതാനുഭവങ്ങളാണ് പുസ്തകമാകുന്നത്. കൊറോണക്കാലത്തെ സിനിമാ ജീവിതം എന്ന പുസ്തകം ഉടന്‍ വായനക്കാരിലേക്കെത്തും.
Views: 672
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024